കേരളം

12 ഇനം സാധനങ്ങളുമായി സൗജന്യഭക്ഷ്യക്കിറ്റ്, അതിഥി തൊഴിലാളികള്‍ക്ക് അഞ്ചുകിലോ അരിയും; വിതരണം ഈയാഴ്ച മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സപ്ലൈകോ. അതിഥി തൊഴിലാളികളുടെ കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും.

കഴിഞ്ഞ ദിവസം വാര്‍ത്താസേേമ്മളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസവും സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് അറിയിച്ചത്. അടുത്തയാഴ്ച മുതല്‍ കൊടുത്തു തുടങ്ങുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോവിഡിന്റെ തുടക്കം മുതല്‍ തന്നെ എല്ലാമാസവും സൗജന്യഭക്ഷ്യക്കിറ്റ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. ഇത് ഈ മാസവും തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ