കേരളം

'അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല'; സേവാഭാരതിയുടെ വാഹന പരിശോധനയില്‍ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പാലക്കാട് പൊലീസിനൊപ്പം സംഘപരിവാര്‍ സംഘടനയായ സേവാഭാരതി വാഹന പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനൊപ്പം പരിശോധന നടത്താന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനതത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സന്നദ്ധ പ്രവര്‍ത്തകരെ സര്‍ക്കാര്‍ തന്നെ ക്ഷണിച്ച് സന്നദ്ധ സേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ പോകാനുള്ള അനുമതി. അതോടൊപ്പം പൊലീസ് വിവിധ സ്ഥലങ്ങളില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.' 

'സന്നദ്ധ പ്രവര്‍ത്തനത്തിന് വരുന്നവര്‍ക്ക് ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല' -അദ്ദേഹം പറഞ്ഞു. 


പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തുന്നതിന്റെ ദൃശങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍