കേരളം

21ാമത്തെ ആൾ വിവാഹ ചടങ്ങിനെത്തിയാൽ മുഴുവൻ പേർക്കെതിരേയും കേസ്; കടുപ്പിച്ച് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വിവാഹ ചടങ്ങിൽ മാർ​ഗനിർദേശം പാലിക്കാതെ കൂടുതൽ ആളുകളെത്തിയാൽ വിവാഹത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കെതിരേയും കേസെടുക്കുമെന്ന് പത്തനംതിട്ട പൊലീസ്. 8, 9 തിയതികളിൽ നടന്ന വിവാഹ ചടങ്ങുകളുടെ പേരിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കൂടിയതിന്റെ പേരിൽ 4 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. 

വിവാച ചടങ്ങുമായി ബന്ധപ്പെട്ട് 20 പേരെ പങ്കെടുപ്പിക്കാനാണ് നിലവിൽ അനുമതിയുള്ളത്. 21ാമത്തെ ആൾ പങ്കെടുക്കാൻ എത്തിയാൽ വിവാഹത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരേയും കേസെടുക്കും. 5000 രൂപ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാം.

വിവാഹത്തിന് സ്ഥലം അനുവദിച്ച ഓ‍ഡിറ്റോറിയം ആരാധനാലയം അധികൃതർക്കെതിരേയും വരൻ, വധു, മാതാപിതാക്കൾ, ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരേയും കേസെടുക്കും. ജാ​ഗ്രതാ പോർട്ടലിൽ വിവാഹത്തിന് അനുമതി തേടി രജിസ്റ്റർ ചെയ്യുന്നത് മുതൽ വിവാഹ ചടങ്ങ് പൂർത്തിയാവുന്നത് വരെ പൊലീസ് നിരീക്ഷണമുണ്ടാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍