കേരളം

ലോക്ക്ഡൗണിൽ കുടുങ്ങിയ സർക്കാർ ജീവനക്കാർക്ക് സ്വന്തം ജില്ലയിൽ കോവിഡ് ജോലി; പട്ടിക തയ്യാറാക്കി തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓരോ തദ്ദേശ സ്ഥാപനത്തിന്റേയും പരിധിയിൽ ജീവിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരേയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോ​ഗിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ കഴിയുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. 

സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 25 ശതമാനമായി കുറച്ചതോടെ ഭൂരിഭാ​ഗം ജീവനക്കാരും വർക്ക് ഫ്രം ഹോമിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആൾ ക്ഷാമം നേരിടുന്നതോടെയാണ് സർക്കാർ നീക്കം. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളതോ ആയ ജീവനക്കാരെയാണ് ആദ്യം പരി​ഗണിക്കുന്നത്. 

പിന്നാലെ അധ്യാപകരേയും മറ്റ് വകുപ്പുകളിലെ ജീവനക്കാരേയും നോഡൽ ഓഫീസർ തുടങ്ങിയ ചുമതലകളിൽ നിയോ​ഗിക്കും. കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ജീവനക്കാർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ലോക്ക്ഡൗണിനെ തുടർന്നും അന്തർ ജില്ലാ യാത്ര തടസപ്പെട്ടതോടേയും ജോലിക്കെത്താൻ പല ജീവനക്കാർക്കും അധ്യാപകർക്കും കഴിയുന്നില്ല. ഇവർ അതാത് കളക്ടർമാർക്ക് കീഴിൽ കോവിഡ് ജോലിക്കായി നിയോ​ഗിക്കപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു