കേരളം

ആശങ്ക ഉയർത്തി ഡെങ്കിപ്പനിയും, കോഴിക്കോട് രണ്ടാഴ്ചക്കിടയിൽ 18 പേർക്ക് രോ​ഗം

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആശങ്ക ഉയർത്തി ഡങ്കിപ്പനി പടരുന്നു. 18 പേർക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഡെങ്കിപ്പനി വ്യാപനം പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. 

മണിയൂർ പഞ്ചായത്തിലാണ് ‍ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. 11 പേർക്ക് ഇവിടെ രോ​ഗം വന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടമാണ് ഇത്. 

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോ​ഗ്യ വകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഫോ​ഗിങ്, ഉറവിട നശീകരണം, മരുന്ന് തളിക്കൽ എന്നിവ നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ