കേരളം

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു;  ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍ രഞ്ചു (29) ആണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ചുവിന് ഒരു മാസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ന്യൂമോണിയ ബാധിച്ചതായും രഞ്ചുവിന്റെ ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് രഞ്ചുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പറയുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും രഞ്ചു അയച്ച വാട്‌സ്ആപ്പ് ചാറ്റിലാണ് ചികിത്സ ലഭിക്കാത്ത സാഹചര്യം വിശദീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ