കേരളം

പരിശീലനം ലഭിച്ചവർക്കും ഓക്സിജൻ നൽകാം; നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓക്സിജന്‍ പ്രതിസന്ധി ഉണ്ടായേക്കാവുന്ന സാഹചര്യത്തില്‍ ഡോക്ടര്‍, നഴ്സ് അല്ലാത്ത പരിശീലനം ലഭിച്ചവര്‍ക്കും ഓക്സിജന്‍ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങൾ, സാന്ത്വന ചികിത്സാ നഴ്‌സ്, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരെ ഇതിനായി കണ്ടെത്തണം. 

വിരമിച്ച ആളുകളെയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരെയും പരിഗണിക്കണം. പരിശീലനം നൽകി അത്യാവശ ഘട്ടങ്ങളില്‍ ഇവരെ ഉപയോഗിക്കണം എന്നാണ് നിര്‍ദ്ദേശം. 

അതിനിടെ കേരളത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കും. സ്പുട്‌നിക് വാക്‌സിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.  

അതേസമയം കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്നും പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു