കേരളം

കടലിൽ പോയ മത്സ്യ ബന്ധന ബോട്ട് കണ്ടെത്തി; തൊഴിലാളികൾ സുരക്ഷിതർ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:ബേപ്പൂരില്‍നിന്ന് കടലില്‍പോയി കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണെന്നാണ് വിവരം. 

ബേപ്പൂരിൽനിന്നു കഴിഞ്ഞ അഞ്ചിന് മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടാണ് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന്‌ കാണാതായത്. ബേപ്പൂർ സ്വദേശി സബീഷിന്റെ ഉടമസ്ഥതയിലുള്ള അജ്മീർ ഷാ ബോട്ടാണ് കാണാതായത്. ബോട്ടിൽ 15 അതിഥി തൊഴിലാളികളുണ്ട്. ന്യൂനമർദത്തെ തുടർന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ്  ലഭിച്ചപ്പോൾ ഇവർ ബന്ധപ്പെടാൻ ശ്രമിച്ചില്ല.

കാലാവസ്ഥ പ്രതികൂലമായതിനാൽ ന്യൂ മംഗളൂരുവിനു സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. കാലാവസ്ഥ അനുകൂലമായാൽ കരയ്ക്കെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായം തേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍