കേരളം

കേന്ദ്രത്തിന്റെ സൗജന്യ റേഷൻ ഇന്നുമുതൽ; കടയടപ്പു സമരം പ്രഖ്യാപിച്ച് വ്യാപാരികൾ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെവൈ) പ്രകാരമുള്ള കേന്ദ്ര സർക്കാരിന്റെ മേയ് മാസത്തെ സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച് ) റേഷൻ കാർഡുകൾക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണു നൽകുക. 

രണ്ട് മാസത്തേക്കാണ് കേന്ദ്രസർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിശ്ചിത സമയപരിധിയിൽ നിന്നു റേഷൻ കടകളെ ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ആഴ്ചയിൽ എല്ലാ ദിവസവും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം. 

അതേസമയം കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളോടുള്ള ആദരസൂചകമായും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും ഇന്നു റേഷൻ കടകൾ അടച്ചിടുമെന്നു റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. മുന്നൂറോളം വ്യാപാരികൾ ആശുപത്രികളിൽ‌ ചികിത്സയിലും അഞ്ഞൂറിൽപരം സെയിൽസ്മാന്മാരും ബന്ധുക്കളും ക്വാറന്റീനിലും കഴിയുകയാണെന്നു സംഘടനാനേതാക്കൾ അറിയിച്ചു. 

റേഷൻ വ്യാപാരികളെ മുന്നണിപ്പോരാളികളായി അംഗീകരിച്ച് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എല്ലാ വ്യാപാരികൾക്കും വാക്സിനേഷനും ആരോഗ്യ ഇൻഷുറൻസും, 8 മാസത്തെ കിറ്റിന്റെ കമ്മിഷൻ കുടിശിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു കടയടപ്പു സമരം. മണ്ണെണ്ണയും കിറ്റും റേഷനും വാങ്ങാൻ പല തവണ കാർഡ് ഉടമകൾ റേഷൻ കടയിൽ വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി