കേരളം

ആരോഗ്യവകുപ്പില്‍ പെണ്‍തുടര്‍ച്ച; ടീച്ചറുടെ പിന്‍ഗാമിയായി വീണ ജോര്‍ജ്, കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങള്‍

സമകാലിക മലയാളം ഡെസ്ക്



ന്നാം പിണറായി മന്ത്രിസഭയില്‍ ഏറ്റവും മികച്ച ട്രാക് റെക്കോര്‍ഡ് സൃഷ്ടിച്ച കെ കെ ശൈലജ ഒഴിച്ചിട്ടു പോകുന്ന ആരോഗ്യവകുപ്പ് മന്ത്രിസ്ഥാനം ഇത്തവണ ഏറ്റെടുക്കുന്നത് വീണ ജോര്‍ജ്. മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ, ആറന്‍മുളയില്‍ നിന്ന് രണ്ടാംവട്ടമാണ് നിയമസഭയിലെത്തുന്നത്. 

കെ കെ ശൈലജ പുറത്തായതിന് പിന്നാലെ, വകുപ്പ് ആര്‍ക്ക് ലഭിക്കുമെന്ന ആകാക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. വീണയെ ആദ്യം പരിഗണിച്ചിരുന്നത് സ്പീക്കര്‍ സ്ഥാനത്തേക്കായിരുന്നു. എന്നാല്‍ മന്ത്രിസഭയിലെ മൂന്ന് വനിതാ പ്രതിനിധികളില്‍ ഒരാളാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. 

വലിയ ഉത്തരവാദിത്തങ്ങളാണ് വീണയെ കാത്തിരിക്കുന്നത്. കോവിഡ് പ്രതിരോധവും കെ കെ ശൈലജ മെരുക്കിയെടുത്ത കേരള മോഡലും വീണയുടെ കൈകളില്‍ ഭദ്രമാണോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. 

സിപിഎം ചാനല്‍ കൈരളിയിലൂടെ മാധ്യമ പ്രവര്‍ത്തന രംഗത്തെത്തിയ വീണ, വിവിധ വാര്‍ത്താ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്ന കേരളത്തിലെ ആദ്യത്തെ വനിതാ ജേര്‍ണലിസ്റ്റുകൂടിയാണ് വിണ. 

എംഎസ്‌സി ഫിസിക്‌സ്, ബിഎഡ് എന്നിവയില്‍ റാങ്കോടെ പാസായ വീണ, തിരുവനന്തപുരം വുമണ്‍സ് കോളജിലെ പഠനകാലത്താണ് എസ്എഫ്‌ഐയില്‍ എത്തുന്നത്. 

മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ 2016ല്‍ ആറന്‍മുളയില്‍ നിന്ന് ജയിച്ചത് 7,646വോട്ടിന്. അന്നു നേരിട്ട കോണ്‍ഗ്രസിന്റെ കെ ശിവദാസന്‍ നായരെ രണ്ടാം അംഗത്തിലും തോല്‍പ്പിച്ചപ്പോള്‍ ഭൂരിപക്ഷം 19,003വോട്ടായി ഉയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ