കേരളം

കൊടകര കുഴൽപ്പണ കേസ്; മുഖ്യ പ്രതിയുടെ ഭാര്യ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തി അറസ്റ്റിൽ. കവർച്ചാ പണം ഒളിപ്പിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ തൃശൂർ പുല്ലൂറ്റിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രഞ്ജിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേർക്ക് വീതം വെച്ചതായും പൊലീസ് കണ്ടെത്തി.

കവർച്ചാ പണം ഒളിപ്പിച്ചു വെക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏകദേശം 25 പേരുടെ പക്കൽ പണം എത്തിയതായി അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് ആരൊക്കെ എന്ന് കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതുവരെ പൊലീസ് കണ്ടെടുത്തത്  90 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട് സ്വദേശി ധർമ്മരാജന്റെ പരാതി. എന്നാൽ ഇതിലുമേറെ തുക ഉള്ളതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി