കേരളം

ട്രിപ്പിൾ ലോക്ക്ഡൗൺ; എറണാകുളത്ത് തുണിക്കടകൾ, ജ്വല്ലറികൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുമതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിൽ തുണിക്കടകൾ ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ തീരുന്നത് വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ  ഇവയ്ക്ക് പ്രവർത്തനാനുമതി നൽകും. 

സംസ്ഥാന തുണിക്കടകൾ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയെങ്കിലും ജില്ലയിൽ  ട്രിപ്പിൾ ലോക്കഡൗൺ നിലനിൽക്കുന്നതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പരിമിതപ്പെടുത്തിയത്. പരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവർത്തനം. സന്ദർശകരെ അനുവദിക്കില്ല. വീഡിയോ കോൾ പോലുള്ള ഓൺ ലൈൻ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. 

വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ ജില്ലാ കലക്ടർ എസ് സുഹാസ്  ഫിഷറീസ് അധികൃതർക്ക് നിർദ്ദേശം നൽകി. ചെല്ലാനത്ത് കിറ്റുകൾ ഉടൻ വിതരണം ചെയ്യും. മത്സ്യഭവനുകൾ മുഖേനയാണ് അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ മൊബൈൽ പരിശോധനാ സംഘങ്ങളെ ഉൾപ്പെടുത്തി കോവിഡ് പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ