കേരളം

കുതിരയുടെ 'മാനസിക ഉല്ലാസത്തിന്' സവാരിക്കിറങ്ങി; ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: ട്രിപ്പിള്‍ ലോക്ഡൗണിനിടെ കുതിരയുമായി സവാരിക്കിറങ്ങിയ യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്ക് താനൂരിലാണ് സംഭവം. പൊലീസിന്റെ നേതൃത്വത്തില്‍ മൂച്ചിക്കലില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാവ് കുതിരയുമായി എത്തിയത്. 

കുതിരയുടെ  മാനസിക ഉല്ലാസത്തിനായി പുറത്തിറങ്ങിയതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം. കുതിര വീട്ടില്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നും യുവാവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. യുവാവിനെ  വീട്ടിലേക്ക് തിരിച്ചയച്ച പൊലീസ് വീടിന് സമീപത്തു മാത്രം ഉല്ലാസം മതിയെന്ന് ഉപദേശിക്കുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു