കേരളം

കുതിര വീട്ടില്‍ നില്‍ക്കാന്‍ 'സമ്മതിക്കുന്നില്ല'; ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ സവാരി, ഓടിച്ച് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നതിനിടെ, കുതിരയുടെ മാനസികോല്ലാസത്തിന് ചുറ്റാനിറങ്ങിയ സവാരിക്കാരനെയും കുതിരയെയും തിരിച്ചുഓടിച്ച് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് തിരൂര്‍ മൂച്ചിക്കലിലാണ് സംഭവം.

താനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ മൂച്ചിക്കലില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കുതിരപ്പുറത്തേറി പെരുവഴിയമ്പലം സ്വദേശി പാഞ്ഞു വന്നത്.അമ്പരന്ന പൊലീസ് തടഞ്ഞു നിര്‍ത്തി കാര്യം അന്വേഷിച്ചു. കുതിര വീട്ടില്‍ നില്‍ക്കാന്‍ സമ്മതിക്കാത്തതിനാല്‍ അതിനെ പുറത്തിറക്കിയതാണ് എന്നായിരുന്നു മറുപടി. 

കുതിരയുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് സവാരി നടത്തിയതെന്നും ഇയാള്‍ പറഞ്ഞു. മാനസികോല്ലാസമൊക്കെ സ്വന്തം പറമ്പില്‍ നടത്തിയാല്‍ മതിയെന്നും റോഡില്‍ നടക്കില്ലെന്നുമുള്ള മറുപടിയോടെ സവാരിക്കാരനെയും കുതിരയെയും  പൊലീസ് വീട്ടിലേക്ക് തിരിച്ചുപറഞ്ഞുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്