കേരളം

ഇത് ജനങ്ങൾ നൽകിയ 'ജന്മദിന സമ്മാനം'; പിണറായി വിജയന് ഇന്ന് 76–ാം പിറന്നാൾ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടർഭരണ ചരിത്രം കുറിച്ച് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76–ാം പിറന്നാൾ. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനം. അഞ്ച് വർഷം മുൻപ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തലേന്നാളാണ് തന്റെ യഥാർഥ ജനനത്തീയതി ആദ്യമായി പിണറായി തുറന്നു പറഞ്ഞത്. 

കേരളജനത നല്‍കിയ ഭരണത്തുടര്‍ച്ചയെന്ന ജന്മദിന സമ്മാനവുമായാണ് പിണറായി ഇന്ന് നിയസഭയിലെത്തുക. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ്  പ്രത്യേകതകളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു. ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.  

1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. 15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍