കേരളം

പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണം;അഡ്മിനിസ്‌ട്രേറ്റീവ് ഗസ്റ്റ് ഹൗസില്‍ എഐവൈഎഫ് പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധം. ലക്ഷദ്വീപിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് ആണ് ലക്ഷദ്വീപ് അഡ്മിനിസട്രേറ്റീവ് ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. 

രാജൃത്തിന്റെ മതേതരത്വ മൂലൃങ്ങള്‍ തകര്‍ക്കാനും ലക്ഷദ്വീപിനെ വര്‍ഗീയവത്കരിക്കാനും ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചു വിളിച്ച് ദ്വീപ് നിവാസികളെ സംരക്ഷിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആവശ്യപ്പെട്ടു.

അഡ്മിനിസ്‌ട്രേറ്റീവിനെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഫെയ്‌സ്ബുക്ക് ലൈവ് പ്രതിഷേധം സിപിഐ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ