കേരളം

വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇത്തവണ യുവസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. കൃതികളുടെ നിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാലാണിത്. 

കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ ശേഷം അവാര്‍ഡ് വിതരണം നടത്തും. വൈരമുത്തുവിന് 2003ല്‍ രാജ്യം പദ്മശ്രീയും 2014ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ചത് എം ലീലാവതിയ്ക്കായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി