കേരളം

എൻ-95 മാസ്‌കിന് 4 രൂപ കൂട്ടി, അര ലിറ്റർ സാനിറ്റൈസറിന് 230 രൂപ; കോവിഡ് ആവശ്യ വസ്തുക്കൾക്ക് വില പുതുക്കി, വർധന 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ചികിത്സ‌‌‌‌യ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ചു. 20 ശതമാനം വരെ വില വർധിപ്പിച്ചുകൊണ്ടാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ് അനുസരിച്ച് 22 രൂപയായിരുന്ന എൻ-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്. പിപിഇ കിറ്റിന്റെ വില 273 രൂപയിൽ നിന്ന് 328 രൂപയാക്കി. മൂന്ന് ലെയർ മാസ്‌കിന്റെ വില മൂന്നിൽനിന്ന് അഞ്ചുരൂപയാക്കി. 

192 രൂപയായിരുന്ന 500 മില്ലി ഹാൻഡ് സാനിറ്റൈസറിന് പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്ക്-118, 100 മില്ലിക്ക് -66 എന്നിങ്ങനെയാവും ഇനി വില. 1500 രൂപയായിരുന്ന ഫിംഗർടിപ്പ് പൾസ് ഓക്‌സിമീറ്ററിന് ഇനി മുതൽ 1800 രൂപയാണ് വില. 

ഫെയിസ് ഷീൽഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് വില. സർജിക്കൽ ഗൗണിന്റെ വില 65-ൽനിന്ന് 78 ആയി. പരിശോധനാഗ്ലൗസ് - ഏഴുരൂപ, സ്റ്റിറൈൽ ഗ്ലൗസ് -18 രൂപ, എൻആർബി മാസ്‌ക് -96 രൂപ, ഓക്‌സിജൻ മാസ്‌ക് -65രൂപ, ഫ്‌ളോമീറ്റർ -1824 രൂപ എന്നിങ്ങനെയാണ് പുതിയ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''