കേരളം

വിരമിച്ചവർക്ക് ഇടക്കാലാശ്വാസമായി 500 രൂപ; കെഎസ്ആർടിസി പെൻഷൻ വിതരണം ഓൺലൈനാക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്ക് ഇടക്കാലാശ്വാസമായി 500 രൂപ നൽകുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. പെൻഷൻ വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുങ്ങും. 

കെഎസ്ആർടിസി പെൻഷൻ വിതരണം നടത്തുന്നതു സഹകരണ ബാങ്കുകൾ വഴിയാണ്. സഹകരണ ബാങ്കുകൾക്ക് ഓൺലൈൻ ബാങ്കിങ് സേവനങ്ങളോ എടിഎം കാർഡ് സൗകര്യമോ ഇല്ല. മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് മുഖ്യപരിഗണന നൽകി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ