കേരളം

ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തി. വഞ്ചിനാട് എക്സ്പ്രസ്, ​ഗുരുവായൂർ ഇന്റർസിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

കോട്ടയം പാത ഇരട്ടിപ്പിക്കൽ

ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു. 

മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് രാവിലെ 9.15നും ബാനസവാടി – കൊച്ചുവേളി ഹംസഫർ 9.25നും കൊച്ചുവേളിയിൽ എത്തും. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി രാത്രി 8.50ന് എറണാകുളം ജംക്‌ഷനിൽ എത്തും. 

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്‌ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂർ – കോട്ടയം എക്സ്പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെൽവേലി – പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം