കേരളം

ഇന്ന് കേരളപ്പിറവി; സംസ്ഥാനത്ത് ആഘോഷപരിപാടികൾ; ആശംസ നേർന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം തികഞ്ഞു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി  1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്. ആഘോഷത്തിന്റെ ഭാഗമായി  സംസ്ഥാനത്ത് ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

ഐക്യമലയാള പ്രസ്ഥാനം ഉള്‍പ്പടെ വിവിധ സന്നദ്ധസംഘടനകളും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്‌കാരികവകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി നിയമസഭയിലും ലോക്‌സഭയിലും അംഗങ്ങളായ വനിതകളെ ഇന്ന് ആദരിക്കും. 

കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവിൽ കേരളത്തിൽ  20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉൾപ്പെടുന്നു. 

നരേന്ദ്രമോദി ആശംസ നേര്‍ന്നു

കേരളപ്പിറവി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളികള്‍ക്ക് ആശംസ നേര്‍ന്നു. മനോഹരമായ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം ലോകത്താകമാനം പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ അവരുടെ വിവിധ മേഖലകളില്‍ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍