കേരളം

അ​ഗ്രഹാരവീഥികളിൽ പരമാവധി 200 പേർ; കൽപ്പാത്തി രഥോത്സവത്തിന് അനുമതി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ കൽപ്പാത്തി രഥോത്സവം നടത്താൻ പാലക്കാട് ജില്ലാഭരണകൂടം അനുമതി നൽകി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേർക്കും അഗ്രഹാരവീഥികളിൽ പരമാവധി 200 പേർക്കും പങ്കെടുക്കാവുന്ന തരത്തിൽ നിയന്ത്രണങ്ങളോടെ ഉത്സവം നടത്താനാണ് അനുമതി.

വലിയ രഥങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ രഥസംഗമം ഉണ്ടാവില്ല. ചെറിയ രഥങ്ങൾ കാളയെക്കൊണ്ട് വലിപ്പിക്കുകയാവും ചെയ്യുന്നത്. അതിനാൽ ഇത്തവണ മോടി കുറഞ്ഞ ഉത്സവമാവും കൽപ്പാത്തിയിൽ  നടക്കുക. 

കൽപ്പാത്തി രഥോത്സവം

രഥോത്സവം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡും രഥോത്സവകമ്മിറ്റിയും പാലക്കാട് എംഎൽഎയും ചേർന്ന് ദേവസ്വം വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥോത്സവം നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാഭരണകൂടത്തിന് വകുപ്പ് നിർദേശം നൽകി. തിരക്ക് കുറച്ച് രഥോത്സവം നടത്താനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാനും ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു. നവംബർ 14-16 തീയതികളിലാണ് രഥോത്സവം നടക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ചടങ്ങ് മാത്രമാക്കിയാണ് രഥോത്സവം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി