കേരളം

പാത്രം കഴുകാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി പമ്പാനദിയിൽ വീണു, അധ്യാപിക മരിച്ചു; മൃതദേഹം നാലു കിലോമീറ്റർ ഒഴുകിപ്പോയി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; കുളിക്കടവിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി പമ്പാനദിയിൽ വീണ അധ്യാപിക മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കൽ ഗവ. എൽപി സ്കൂളിലെ അധ്യാപിക കെ.ഐ.സുനു (52) ആണ് മരിച്ചത്. തലവടി കൊടുന്തറയിൽ തോമസിന്റെ ഭാര്യയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 നായിരുന്നു അപകടമുണ്ടായത്. 

വീടിനു സമീപത്തെ കുളിക്കടവിൽ ഇറങ്ങുന്നതിനിടെയാണ് തെന്നിവീണത്.  4 കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട്ട് ജെട്ടിക്കു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി വന്ന യാത്രാ ബോട്ടിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. 

രാവിലെ എഴുന്നേറ്റ് സുനു പാത്രം കഴുകാനായി വീടിനോടു ചേർന്നുള്ള പമ്പാനദിയിൽ ഇറങ്ങാറുണ്ട്. പാത്രം കഴുകുന്നതിനിടെ കാൽവഴുതി വീണതാകാമെന്നു പൊലീസ് പറഞ്ഞു. സുനുവിനെ കാണാതായതിനെ തുടർന്നു വീട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നദിയിൽ തിരച്ചിൽ നടത്തി. ഇതിനിടെയാണ് തായങ്കരി ബോട്ട് ജെട്ടിക്കു സമീപം സ്ത്രീയുടെ മൃതദേഹം ഒഴുകി പോകുന്നതായി വിവരം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍