കേരളം

'കേരളവുമായി രഹസ്യ ഉടമ്പടി'; മുല്ലപ്പെരിയാര്‍ തുറന്നുവിട്ടതിന് എതിരെ തമിഴ്‌നാട് ബിജെപി പ്രക്ഷോഭത്തിന്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു സംബന്ധിച്ച് തമിഴ്‌നാടും കേരളവും തമ്മില്‍ രഹസ്യ കരാര്‍ ഉണ്ടാക്കിയിരിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ജലനിരപ്പ് 136 അടി എത്തിയപ്പോഴേക്കും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയത് ഈ കരാറിന്റെ ഭാഗമാണെന്ന് അണ്ണാമലൈ ആരോപിച്ചു. വെള്ളം തുറന്നുവിട്ടതിന് എതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ അവകാശം തമിഴ്‌നാടിനാണ്. മുമ്പ് തമിഴ്‌നാട് ജലവിഭവ മന്ത്രിയുടെയും തേനി കലക്ടറുടെയും സാന്നിധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. ഇത്തവണ കേരള ജലവിഭവ മന്ത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഇത് രഹസ്യ ഉടമ്പടിയുടെ ഭാഗമാണ്.

തമിഴ്‌നാട്ടിലെ കര്‍ഷകരെ ചതിച്ചുകൊണ്ട് ഡിഎംകെ സര്‍ക്കാരും കമ്യൂണിസ്റ്റ് സഖ്യകക്ഷികളും ചെര്‍ന്ന് കേരളവുമായി ഒത്തുകളിക്കുകയാണ്. 136 അടി എത്തിയപ്പോഴേക്കും സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. 142 അടി വരെ വെള്ളം സംഭരിക്കാമെന്ന് സുപ്രിം കോടതി വിധി നിലനില്‍ക്കുമ്പോഴാണ് ഇത്- അണ്ണാമലൈ പറഞ്ഞു. 

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി തേനി കല്കടറുടെ ഓഫിസിലേക്കു മാര്‍ച്ച നടത്തുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം