കേരളം

ഐശ്വര്യം കിട്ടാൻ മന്ത്രവാദ ചികിത്സ, യുവ ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ് മുങ്ങി; പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; മന്ത്രവാദ ചികിത്സയ്ക്കെത്തിയ ഉസ്താദ് യുവഡോക്ടറിൽ നിന്ന് 45 പവൻ തട്ടി മുങ്ങിയതായി പരാതി. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയാണ് സ്വർണം തട്ടിയെടുത്തത്. 

ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താൻ പ്രേരണ നൽകി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടർ പരീക്ഷണമെന്ന നിലക്കാണ് മന്ത്രവാദത്തിന് വഴങ്ങിയത്. ‘ഐശ്വര്യ മന്ത്രവാദ ചികിത്സക്ക്’ സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് ഉസ്താദ്  അറിയിക്കുകയായിരുന്നു. 

തുടർന്ന് ഉസ്താദ് നിർദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ഒരോ പൊതി സ്വർണാഭരണങ്ങൾ ചികിത്സാ കേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതൽ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണാഭരണമാണ് അലമാരയിൽ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായതും വഞ്ചിതയായതും ഡോക്റ്റർ അറിയുന്നത്. തുടർന്ന് മന്ത്രവാദിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്.

തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക്  അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്