കേരളം

മരണ വീട്ടിൽ എത്തിയ 20 പേരെ കടന്നൽ കുത്തി; നാല് വളർത്തു പ്രാവുകൾ ചത്തു; ആടിനും കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മരണ വീട്ടിലേക്കു വന്ന 20 പേർക്കു കടന്നലുകളുടെ കുത്തേറ്റു. പുത്തൻപീടികയ്ക്ക് സമീപം ഗവ. ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. കടന്നലുകളുടെ ആക്രമണത്തിൽ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റു. 

ദേഹമാസകലം കടന്നലുകളുടെ കുത്തേറ്റതിനെത്തുടർന്നു കുളത്തിൽ ചാടി രക്ഷപ്പെട്ട പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട്  തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചാക്കോയുടെ ദേഹത്തെ കടന്നലുകളെ ചൂൽ കൊണ്ട് തട്ടി മാറ്റുന്നതിനിടെ പടിഞ്ഞാറെത്തല വിജോക്കും കുത്തേറ്റു. തണ്ടാശേരി അരുൺ, വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ് ഉൾപ്പെടെ 20 പേർ പ്രഥമ ചികിത്സ തേടി. 

അരിമ്പൂർ പല്ലൻ മേരി മരിച്ചതിനെ തുടർന്ന് അന്ത്യോപചാരം അർപ്പിക്കാനാത്തെിയവർക്കാണു കടന്നൽ കുത്തേറ്റത്. യതീന്ദ്രദാസിന്റെ പറമ്പിലെ പ്ലാവിൻ കൊമ്പിലെ വലിയ കടന്നൽക്കൂട് വവ്വാൽ തട്ടിയതിനെ തുടർന്നാണ് ഇളകിയതെന്നു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ