കേരളം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് യാത്രികര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. 

കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും, മലപ്പുറം സ്വദേശികളായ രവീന്ദ്രനില്‍ നിന്ന് 2 കിലോ സ്വര്‍ണവും, അബ്ദുള്‍ ജലീല്‍ നിന്ന് 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇതിന് ഒരുകോടി 90 ലക്ഷം രൂപ വിലവരുമെന്നാണ് കണക്ക്കൂട്ടല്‍.

പിടിയിലായ ഇവര്‍ വിവിധ വിമാനത്തില്‍ വന്നവരാണ്. ഒരേ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി