കേരളം

കാർഡ് ബോർഡ് പെട്ടിയുടെ പാളിയിലും അടി വസ്ത്രത്തിലും പേസ്റ്റ് രൂപത്തിൽ സ്വർണമിശ്രിതം; കരിപ്പൂരിൽ വൻ സ്വർണ വേട്ട

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചു പേരിൽ നിന്നായി 3.71 കോടിരൂപയുടെ സ്വർണമാണ്​ പിടികൂടിയത്​. കാർഡ്​ ബോഡിന്‍റെ പാളിക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന്​ പേർ സ്വർണകടത്താൻ ശ്രമിച്ചത്​. പേസ്​റ്റ്​ രൂപത്തിലാക്കിയാണ്​ കാർഡ്​ബോഡിന്‍റെ പാളികളിൽ സ്വർണം സൂക്ഷിച്ചത്​.

കോഴിക്കോട്​ വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട്​ സ്വദേശി ആൽബിൻ തോമസ്​, ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ്​ പരിശോധനയിൽ പിടിയിലായത്​. ബഷീറിൽ നിന്ന്​ 1628 ഗ്രാമും ആൽബിൻ തോമസിൽ നിന്ന്​ 1694 ഗ്രാമും നാസറിൽ നിന്ന്​ 1711 ഗ്രാമുമാണ്​ പിടിച്ചത്​.

അടിവസ്​ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച നിലയിലാണ്​ മറ്റു രണ്ടു പേർ പിടിയിലായത്​. 1765 ഗ്രാം സ്വർണവുമായി തൃശൂർ വെളുത്തറ സ്വദേശി നിധിൻ ജോർജ്​, 508 ഗ്രാം സ്വർണവുമായി കാസർകോട്​ മംഗൽപാട്​ സ്വദേശി അബ്​ദുൽ ഖാദർ എന്നിവരാണ്​ പിടിയിലായത്​.

ഡി.ആർ.ഐ നൽകിയ രഹസ്യവിവരത്തിന്‍റെ അടിസ്​ഥാനത്തിൽ കരിപ്പൂർ എയർ ഇന്‍റലിജൻറ്​സ്​ വിഭാഗം നടത്തിയ പരിശോധനയിലാണ്​ ഇത്രയും സ്വർണം പിടികൂടിയത്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?