കേരളം

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകീറി; പരാതി

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം:  മലപ്പുറം  ജില്ലാ ആശുപത്രിയില്‍  പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറില്‍  കെട്ടിവച്ചെന്നും അത് പട്ടികള്‍ കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്. പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക്  പുറത്ത് കവറിലാക്കി വയ്ക്കാറില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റുമോര്‍ട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നും ഡിഎംഒ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും