കേരളം

കൊച്ചി മെട്രോയിൽ വിദ്യാർഥികളുടെ പാസ് നിരക്ക് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കു മാസാടിസ്ഥാനത്തിലുള്ള നിരക്കിൽ വീണ്ടും ഇളവ്. ഒരു മാസം കാലാവധിയുള്ള പാസിന്റെ നിരക്ക് 1800 രൂപയിൽ നിന്ന് 1200 ആയി കുറച്ചു. ഇതിനുപുറമേ പാസ് ഉപയോ​ഗിച്ച് നടത്താവുന്ന ട്രിപ്പുകളുടെ എണ്ണവും കൂട്ടി. 100 ട്രിപ്പുകൾ എന്നത് 120 ആക്കി വർദ്ധിപ്പിച്ചു. 

നേരത്തെ തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഫ്‌ളെക്‌സി ഫെയർ സിസ്റ്റത്തിൽ കൊച്ചി മെട്രോ ഡിസ്‌കൗണ്ട് ഓഫർ അവതരിപ്പിച്ചിരുന്നു. രാവിലെ 6 മുതൽ 8 മണി വരെയും രാത്രി 8 മുതൽ 10.50 വരെയും എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 % ഡിസ്‌കൗണ്ടാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്. കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, ക്യൂആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ