കേരളം

കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കളിക്കുന്നതിനിടെ, ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്‌ഫോടനം നടന്നത്. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തെറിച്ചുവീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ പോകുമ്പോള്‍ ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി