കേരളം

വിവാഹത്തിന്റെ പേരില്‍ വാഹനം വാടകയ്ക്ക് എടുക്കും; ഉടമ അറിയാതെ മറിച്ചുവില്‍പ്പന, സംഘത്തിലെ ഒരാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വാഹനങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്തു മറിച്ചു വില്‍പന നടത്തുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പുതിയവീട്ടില്‍   മുല്ല റാഫിയെന്ന് (48) വിളിക്കുന്ന റാഫിയെ ചേര്‍പ്പ് സിഐ ടി വി ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
 
ചിറക്കല്‍ സ്വദേശി സുധീറിന്റെ കാറ് നാലുമാസം മുമ്പാണ് ഇയാള്‍ വാടകയ്ക്ക് എടുത്തത്. വാഹനം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ വാഹനം തമിഴ്‌നാട്ടിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോയി എന്നാണ് പറയുന്നത്. വാഹനം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ സമാനമായ നിരവധി  കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി