കേരളം

ബൈക്കിന്റെ ചാവി ഊരിയെടുത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് യുവാവിന് മദ്യപസംഘത്തിന്റെ മര്‍ദനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കണിയാപുരത്ത് യുവാവിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. കണിയാപുരം സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. ബൈക്കില്‍ കണിയാപുരം വഴി യാത്ര ചെയ്ത അനസിനെയും സുഹൃത്തിനെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. 

മദ്യപിച്ച് റോഡില്‍ നിന്ന ഫൈസലും സംഘവും അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. ശേഷം താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇത് അനസ് ചോദ്യം ചെയ്തു. പിന്നാലെ യുവാവിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അനസിന്റെ മുഖത്തും മറ്റും മുറിവേറ്റ വലിയ പാടുകളുണ്ട്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇത് തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയില്‍ അല്ലെന്ന് പറഞ്ഞ് മംഗലപുരം പൊലീസും കഠിനംകുളം പൊലീസും തിരികെ അയച്ചെന്നും അനസ് പറയുന്നു. സംഭവത്തില്‍ ഇതുവരെയും കേസെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി