കേരളം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് ജില്ലാ പൊലീസ് മേധാവി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ രണ്ടാമന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്  അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കൂടുതല്‍ അറസ്റ്റ് ഉടനെന്ന്് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞദിവസം അറസ്റ്റിലായ പേപ്പുലര്‍ ഫ്രണ്ട്  ഭാരവാഹിയുമായി പൊലീസ് കൊലപാതകം നടന്ന കിണാശേരി മമ്പ്രത്ത് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരുടെ  നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെ  ചൊവ്വാഴ്ച രാവിലെ പതിനൊന്നിനുശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്. അക്രമികള്‍ വന്ന കാര്‍ ഒാടിച്ചിരുന്നത് ഇയാളാണെന്നാണ് വിവരം. പ്രതി കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായും പൊലീസ് പറയുന്നു.

ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ 15നു രാവിലെ ഒന്‍പതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു. 

മൊബൈല്‍ ഫോണ്‍ തെളിവുകള്‍ പോലും ഇല്ലാതിരുന്ന സംഭവത്തില്‍ പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കൃത്യത്തിനു ശേഷം പ്രതികള്‍ കടന്നുകളഞ്ഞ കാര്‍ വഴിയില്‍ കേടായി. വാഹനം നന്നാക്കാന്‍ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പര്‍ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി