കേരളം

'എല്ലാ മതങ്ങളും ബിരിയാണിയില്‍ തുപ്പും'; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ലാല്‍ ഭക്ഷണവും ഭക്ഷണം ഹലാല്‍ ആക്കുന്നതിന് അതില്‍ തുപ്പുമെന്ന ആരോപവുമെല്ലാം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ്, ഡോ. എസ്എസ് ലാല്‍ ഈ കുറിപ്പില്‍. അന്നം മുടക്കാന്‍ എല്ലാ മതങ്ങളും ബിരിയാണിയില്‍ തുപ്പുമെന്ന് ഡോ. ലാല്‍ കുറിപ്പില്‍ പറയുന്നു.

ഡോ. എസ്എസ് ലാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:

എല്ലാ മതങ്ങളും ബിരിയാണിയിൽ തുപ്പും

മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം.

അല്ലെങ്കിൽ അത് വേണ്ട, ഭക്ഷണത്തിൽ തുടങ്ങാം. കോളേജിലേയ്ക്ക് പിന്നെ തിരിച്ചു വരാം.

വീട്ടിൽ അമ്മ ഇറച്ചിയായി മട്ടനും ചിക്കനും മാത്രമേ വയ്ക്കുമായിരുന്നുള്ളൂ. ബീഫ് അമ്മയ്ക്ക് ഹറാമായിരുന്നു. അമ്മയുടേത് വലിയ കർഷക കുടുംബം. വീട്ടിൽ കുട്ടിക്കാലത്ത് ധാരാളം പശുക്കൾ ഉണ്ടായിരുന്നു. അതാണ് ബീഫിനോട് വെറുപ്പ്. എന്നാൽ അവിടെ കോഴികളും ആടുകളും ഇല്ലായിരുന്നോ എന്നൊരു ചോദ്യമുണ്ട്. അതിപ്പോഴാണ് ഞാനും ഓർത്തത്.

അമ്മ ബീഫിലേയ്ക്ക് നോക്കുക പോലും ഇല്ല എന്ന് മാത്രമല്ല, അറിയാതെ പോലും ബീഫ് കഴിക്കാതിരാക്കാൻ എല്ലാ ശ്രമവും നടത്തി. കൃസ്ത്യാനി കുടുംബ സുഹൃത്തുക്കളുടെ വീടുകളിൽ പോയാൽ അമ്മ മട്ടൻ പോലും കഴിക്കില്ല. ഇറച്ചി വിറ്റയാൾ അതിൽ രഹസ്യമായി ബീഫ് ചേർത്തിട്ടുണ്ടെങ്കിലോ? കൃസ്ത്യാനി സുഹൃത്തുക്കളുടെ വീട്ടിൽ കൃസ്തുമസിന് ഭക്ഷണം കഴിക്കാൻ പോയാൽ ചിക്കൻ അല്ലാത്ത ഒരിറച്ചിയും കഴിക്കരുതെന്ന് അമ്മ ഞങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകിയിരുന്നു. ഞാനത് അനുസരിച്ചിരുന്നു. ബീഫൊക്കെ കൂട്ടുകാർ രുചിയോടെ അറയുമ്പോൾ അമ്മയെ ഓർത്ത് ഞാൻ നല്ല കുട്ടിയായി.

അമ്മയുടെ താൽപര്യത്തിൽ മാത്രം വീട്ടിലുണ്ടായ ഈ നിയമം കാരണം പതിയെ ബീഫിനെ ഞാൻ അറപ്പോടെ കാണുന്ന അവസ്ഥയിൽ എത്തി. എത്ര വിശന്നിരുന്നാലും കറി ബീഫാണെങ്കിൽ ഭക്ഷണം കഴിക്കില്ല.

ബീഫ് കൂടാതെ കാഡ്ബറീസ് ചോക്കലേറ്റിനോടും എനിക്കൊരു വെറുപ്പുണ്ടായിരുന്നു. അത് കഴിച്ചാൽ എനിക്ക് ഓക്കാനിക്കുമായിരുന്നു. അമ്മ പറഞ്ഞിട്ടല്ല. എന്തോ ജനിതക തകരാറാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം