കേരളം

പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്ര; വിവാദം സംഘപരിവാര്‍ അജണ്ടയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹലാല്‍ വിവാദം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങലെ ആക്രമിക്കാനാണ് ഹലാല്‍ വിവാദം ഉയര്‍ത്തുന്നത്. പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്.  ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്നേ അര്‍ത്ഥമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സിപിഎം പിണറായി ഏരിയാസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

ഗോവധ നിരോധനത്തിന്റെ പേരുപറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ എല്ലം അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്ന രീതിയും സ്വീകരിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് കാണാം. 

അടുത്ത നാളിലാണ് ഹലാല്‍ വിവാദം ഉയര്‍ന്നുവന്നത്. വിവാദം ഉണ്ടായതിന് ശേഷമാണ് അതിന്റെ പൊള്ളത്തരം അവര്‍ക്കു തന്നെ മനസ്സിലായത്. ദേശാഭിമാനിയില്‍ ജോണ്‍ബ്രിട്ടാസ് എഴുതിയ ലേഖനത്തില്‍, പാര്‍ലമെന്റില്‍ കൊടുക്കുന്ന ഭക്ഷണത്തില്‍ ഇത് ഹലാല്‍ ആണെന്ന് എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. അത് കഴിക്കാന്‍ പറ്റുന്നതാണ്, വേറെ ദോഷമില്ല എന്നുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

അത്തരമൊരു രീതിയിലാണ് ആ പദം സ്വീതരിച്ചു വന്നത്. എന്നാല്‍ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങളുയര്‍ത്തി. അങ്ങനെ വല്ലാത്തൊരു ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായാണ്. കേരളത്തിലും അതിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ ഉണ്ടായതായി കാണാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു