കേരളം

അറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ കുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു.

മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ് മറിയുമ്മ. അറക്കല്‍ രാജവംശത്തിലെ 39ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറയ്ക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്ന് 2019 മെയിലാണ് മറിയുമ്മ ഭരണാധികാരിയാകുന്നത്. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.

മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.

അറയ്ക്കല്‍ ഭരണാധികാരി അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി