കേരളം

കേരളത്തോടുള്ള കേന്ദ്ര അവ​ഗണന: എൽഡിഎഫ് പ്രതിഷേധ ധർണ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേന്ദ്രസർക്കാർ അവഗണനയ്ക്കും സംസ്ഥാനത്തെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള നീക്കത്തിനുമെതിരെ ഇടതുമുന്നണിയുടെ ധർണ ഇന്ന് നടക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. 

വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെയാണ്‌ ധർണ. തിരുവനന്തപുരത്ത്‌ രാജ്‌ഭവനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  

കൊല്ലം-കാനം രാജേന്ദ്രൻ, കോഴിക്കോട്‌– എ വിജയരാഘവൻ, കണ്ണൂർ –ഇ പി ജയരാജൻ, മലപ്പുറം– പി കെ ശ്രീമതി, ആലപ്പുഴ - ടി എം തോമസ്‌ ഐസക്‌, പാലക്കാട്‌ - എ കെ ബാലൻ, ഇടുക്കി– എം എം മണി, എറണാകുളം – പി സി ചാക്കോ, പത്തനംതിട്ട – മാത്യൂ ടി തോമസ്‌, തൃശൂർ– കെ പി രാജേന്ദ്രൻ, കാസർകോട്‌ – പന്ന്യൻ രവീന്ദ്രൻ, കോട്ടയം –  ഡോ. എൻ ജയരാജ്‌, വയനാട്‌ –  രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ധർണ ഉദ്‌ഘാടനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക