കേരളം

സംഗീതജ്ഞൻ വി കെ ശശിധരൻ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംഗീത സംവിധായകനും ഗായകനുമായ വി കെ ശശിധരൻ (വികെഎസ്) അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് കൊല്ലത്ത് നടക്കും.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു വികെഎസ്. ആലാപനത്തിൽ വേറിട്ട ശൈലി സൃഷ്ടിച്ച വികെഎസിന്റെ കവിതകൾ ആളുകൾക്കിടയിൽ ശാസ്ത്രാവബോധം വളർത്തുന്നതിലും വലിയ പങ്ക് വഹിച്ചു. 

ഇടശ്ശേരിയുടെ പൂതപ്പാട്ടും രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയും അടക്കം ‌നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട് വികെഎസ്. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി പി കെ  ശിവദാസുമൊത്തു നാല് ​ഗാനങ്ങൾ ചിട്ടപ്പെടുത്തി. മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു. സംഗീതത്തേക്കാളുപരി വരികളുടെ അർത്ഥത്തിനും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കുന്ന വിധം ഈണം പകരാനാണ് വി കെ എസ് ഇഷ്ടപ്പെട്ടിരുന്നത്. ഭാര്യ വസന്ത ലത, മകൾ ദീപ്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''