കേരളം

ആറു വയസുകാരന്റെ ശരീരത്തിൽ അമ്മ സ്പൂൺ ചൂടാക്കിവച്ചു; ക്രൂരത ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ഓൺലൈൻ ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് ആറു വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവമുണ്ടായത്. വായിച്ചത് ശരിയായില്ലെന്നും ക്ലാസ് ശ്രദ്ധിച്ചില്ലെന്നും ആരോപിച്ച് കുട്ടിയുടെ മുട്ടിനുതാഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെക്കുകയായിരുന്നു. 

പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. കുട്ടിയുടെ പിൻഭാ​ഗത്ത് മുറിവുും മുഖത്തു അടിയേറ്റ പാടുമുണ്ട്. കുട്ടിയുടെ അമ്മാവനാണ് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയത്. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് അമ്മയുടെ സംരക്ഷണയിലായിരുന്നു ആറു വയസുകാരൻ. കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികളും പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടി നിലവില്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും