കേരളം

സ്വപ്‌നയ്‌ക്കെതിരെ കോഫെപോസ ചുമത്തിയതു റദ്ദാക്കി, മതിയായ കാരണമില്ലെന്നു ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ വകുപ്പു പ്രകാരം കുറ്റം ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. കോഫെപോസ ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

സ്വപ്‌നയ്‌ക്കെതിരെ കോഫെപോസ ചുമത്തിയതിനെ ചോദ്യം ചെയ്ത് അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ കോഫെപോസ പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന. കള്ളക്കടത്തു നിരോധന നിയമമായ കോഫെപോസ പ്രകാരം ഒരാളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാം.

നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്‌നയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു