കേരളം

'കാട്ടിലൂടെ 90 കിലോമീറ്റര്‍ യാത്ര, വെള്ളച്ചാട്ടം, തേയിലത്തോട്ടം'; മലക്കപ്പാറയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി, ഓണ്‍ലൈന്‍ സൗകര്യം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. നിലവില്‍ ചാലക്കുടി ഡിപ്പോയില്‍ നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം ആറ് സര്‍വീസുകളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്. ഇനിയും യാത്രക്കാര്‍ കൂടുന്ന പക്ഷം കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

പ്രകൃതിരമണീയമായ കാഴ്ചകള്‍ കണ്ട് പോകാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. കാടിനുള്ളില്‍ കൂടിയുള്ള 90 കിലോമീറ്റര്‍ യാത്രയാണ് മലക്കപ്പാറയിലേക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്ന ഘടകം. ചാലക്കുടിയില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെയുള്ള അതിരപ്പള്ളി വെള്ളച്ചാട്ടം, ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങള്‍ക്കുത്ത് ഡാം തുടങ്ങിയവ കണ്ടാണ് മലക്കപ്പാറയില്‍ എത്തുന്നത്.  തേയിലതോട്ടം ഉള്‍പ്പെടെ കണ്ട് തിരികെ വരാന്‍ ഒരാള്‍ക്ക് ഓര്‍ഡിനറി ടിക്കറ്റ് നിരക്കായ 204 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്ക്. പെരിങ്ങല്‍കുത്ത് ഡാം പ്രദേശത്ത് ഇറങ്ങാന്‍ വനം വകുപ്പിന്റെ അനുവാദമില്ലാത്തതിനാല്‍ ബസിനുള്ളില്‍ ഇരുന്ന് കൊണ്ട് ഡാം സൈറ്റ് കാണാനുള്ള സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യാനുസരണം രാവിലെ 7 മണി മുതല്‍ മലക്കപ്പാറയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് ആദ്യ സ്റ്റോപ്പായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തും. അവിടെ യാത്രക്കാര്‍ക്ക് വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവും ഉണ്ട്. പിന്നീടങ്ങോട്ട് വനമേഖലയിലുടേയാണ് യാത്ര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍