കേരളം

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്റെ ശബ്ദ സാമ്പിൾ ഇന്ന് പരിശോധിക്കും 

സമകാലിക മലയാളം ഡെസ്ക്

കൽപറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ശബ്ദ സാമ്പിൾ ഇന്ന് പരിശോധിക്കും. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് സാമ്പിൾ ശേഖരിക്കുക. രാവിലെ പതിനൊന്ന് മണിക്ക് സ്റ്റുഡിയോയിൽ എത്താൻ ക്രൈം ബ്രാഞ്ച്  സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിലെ പ്രധാന സാക്ഷിയായ ജെആര്‍പി നേതാവ് പ്രസിദ അഴിക്കോടിന്‍റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. രാവിലെ ഒൻപതരയോടെയാണ് പ്രസീതയുടെ ശബ്ദ സാമ്പിളെടുക്കുക. 

സ്ഥാനാര്‍ത്ഥിയാകാന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ജാനുവിന് പണം നല്‍കിയെന്നാണ് പ്രസിദയുടെ മൊഴി. പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പ്രസീത പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി