കേരളം

'വിശ്വസങ്ങളെക്കാള്‍ വലുതാണ് ശ്വാസം'; ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഉടന്‍ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ വിശ്വസങ്ങളെക്കാളും വലുതാണ് ശ്വാസം. ജീവന്‍ രക്ഷിക്കാനാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയത്. കോവിഡ് കേസുകള്‍ കുറയുമ്പോള്‍ വെര്‍ച്വല്‍ ക്യൂ സമ്പ്രദായം ഒഴിവാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ അശാസ്ത്രീയമാണെന്നും അത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വെര്‍ച്വല്‍ ക്യൂ തുടരുകയാണെങ്കില്‍ അത് ഭക്തരെ അകറ്റി നിര്‍ത്തുമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു. അതിന് മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക