കേരളം

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍. പരുമല സെമിനാരി അങ്കണത്തില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിലാണ് പുതിയ കാതോലിക്ക ബാവയെ തെരഞ്ഞെടുത്തത്.  മാത്യൂസ് മാര്‍ സേവേറിയോസിനെ സഭാധ്യക്ഷനാക്കാനുള്ള എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിര്‍ദേശം അസോസിയേഷന്‍ യോഗം അംഗീകരിക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പ് ഫലം അസോസിയേഷന്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷന്‍ അംഗങ്ങള്‍ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നല്‍കി. 

സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കല്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്. കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോസ്‌ക് പള്ളി ഇടവക അംഗമാണ്. അഭിഷേക ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്നു വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി