കേരളം

കൊക്കയാറിൽ ഉ‌രുൾപൊട്ടൽ; ഏഴ് പേർ മണ്ണിനടിയിൽ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ ഏഴ് പേർ മണ്ണിനടിയിൽ പെട്ടു. ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. പതിനേഴ് പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. അഞ്ച് വീടുകള്‍ ഒലിച്ചുപോയതായാണ് വിവരം.

അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇടുക്കിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.

ആറു ജില്ലകളിൽ അതി തീവ്ര മഴ

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

നാളെയും മഴ

നാളെയും കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് തമിഴ്‌നാട് വെതർമാന്റെ പ്രവചനത്തിൽ പറയുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് 150 മുതൽ 200 മില്ലിമീറ്റർ മഴയാണ് ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിനും ശക്തമാവാനാണ് സാധ്യതയെന്ന് തമിഴ്‌നാട് വെതർമാൻ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു