കേരളം

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: കുഞ്ഞിന്റെ ഉള്‍പ്പെടെ നാലുമൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു; ആറുപേര്‍ക്കായി തിരച്ചില്‍, കൊക്കയാറില്‍ മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കനത്തമഴയെ തുടര്‍ന്ന് കോട്ടയത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കലില്‍ കുഞ്ഞിന്റെ ഉള്‍പ്പെടെ നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ആകെ മരണം ഏഴായി. ഇനി കാണാതായ ആറുപേരെ കൂടി കണ്ടെത്താനുണ്ട്. ഇടുക്കി കൊക്കയാറില്‍ എട്ടുപേര്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്. മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കോട്ടയം ജില്ലയില്‍ മഴ കുറയുന്നു

അതേസമയം കോട്ടയം ജില്ലയില്‍ മഴ കുറയുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ വന്‍കിട അണക്കെട്ടുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെഎസ്ഇബി ഉന്നതതലയോഗം വിളിച്ചു. 


ഉന്നതതല യോഗം വിളിച്ച് കെഎസ്ഇബി

കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം, പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കല്‍ ഇവ യോഗം വിലയിരുത്തും.വൈകിട്ട് മൂന്ന് മണിക്ക് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും യോഗമാണ് വിളിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത