കേരളം

ഒരുമിച്ച് ജീവിക്കുന്നതിന് വെള്ളം തടസമായില്ല; ചെമ്പില്‍ വിവാഹപ്പന്തലില്‍ എത്തി വധൂവരന്മാര്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ വധൂവരന്മാരെ ചെമ്പില്‍ കയറ്റി വിവാഹ പന്തലില്‍ എത്തിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ക്ഷേത്രത്തില്‍ വച്ച് തന്നെ വിവാഹം കഴിക്കണമെന്ന വധൂവരന്മാരുടെ ആഗ്രഹം സഫലമാക്കാന്‍ ഇരുവരെയും ചെമ്പില്‍ കയറ്റി വിവാഹ പന്തലില്‍ എത്തിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറാവുകയായിരുന്നു.

ആലപ്പുഴ തലവടിയിലാണ് എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി ഐശ്വര്യയുടെ കഴുത്തില്‍ ആകാശ്‌ താലി ചാര്‍ത്തിയത്. കനത്തമഴയെ തുടര്‍ന്ന് മണിമലയാറിലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്് അപ്പര്‍കുട്ടനാട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. തലവടി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതോടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്ന ക്ഷേത്ര പരിസരവും വെള്ളത്തിന്റെ അടിയിലായി. ഇതോടെ ചെമ്പില്‍ വധൂവരന്മാരെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ വേദിയുടെ താഴെ വരെ വെള്ളക്കെട്ടാണ്. കല്യാണം കഴിഞ്ഞ് ഇരുവരെയും ചെമ്പില്‍ തന്നെ തിരികെ കൊണ്ടുപോയി.

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷം

ഇരുവരുടേയും പ്രണയവിവാഹമാണ്. ഒരു വര്‍ഷത്തോളം പ്രണയിച്ച ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് ഇരുവരും.

മണിമലയാറും പമ്പയും സംഗമിക്കുന്ന പ്രദേശമാണ് തലവടി. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴുകി എത്തിയതാണ് തലവടിയില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ചെമ്പില്‍ കയറി ക്ഷേത്രത്തില്‍ എത്തിയ വധൂവരന്മാര്‍ മുഹൂര്‍ത്തത്തില്‍ തന്നെ കല്യാണം കഴിച്ചു. ക്ഷേത്രത്തില്‍ വച്ച് കല്യാണം കഴിക്കണമെന്നത് ആഗ്രഹമായിരുന്നുവെന്ന് ആകാശ്‌ പറയുന്നു. അതുകൊണ്ടാണ് പ്രതിബന്ധങ്ങളെല്ലാം അവഗണിച്ച് ക്ഷേത്രത്തില്‍ ചെമ്പില്‍ എത്താന്‍ തീരുമാനിച്ചതെന്നും ആകാശ്‌ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു