കേരളം

കനത്ത മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നെടുമ്പാശേരിയില്‍ ഇറക്കി 

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. ദുബൈ-കോഴിക്കോട്, അബുദാബി- കോഴിക്കോട്, ദുബൈ- കണ്ണൂര്‍, ഷാര്‍ജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.

മോശം കാലാവസ്ഥ

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നാണ് കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. പുലര്‍ച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
3:30 ന് ഷാര്‍ജ യില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. 4:55 ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, 6:35 ന് എത്തേണ്ട ഫ്‌ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്. മൂടല്‍മഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു