കേരളം

ചാലക്കുടിയില്‍ കനത്ത മഴ;അതിരപ്പിള്ളി അടച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്



തൃശൂര്‍: ചാലക്കുടി മലയോര മേഖലയില്‍ കനത്ത മഴ. ചാര്‍പ്പ, വാഴച്ചാല്‍, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി. ചാര്‍പ്പ വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ റോഡ് മുങ്ങി.അതിരപ്പിള്ളി-വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. 

പത്തനംകുത്ത് ഭാഗത്ത് നിന്നും തുടങ്ങുന്ന ചാര്‍പ്പ തോട്ടില്‍ വലിയ തോതില്‍ ശക്തിയോടെയാണ് വെള്ളം കുത്തിയൊഴുകിയത്. മലയില്‍ നിന്നുള്ള എല്ലാ കൈവഴികളും നിറഞ്ഞ് കവിഞ്ഞ് ചാര്‍പ്പ തോട്ടിലെത്തിയതോടെ തോട് നിറഞ്ഞൊഴുകി. വാഴച്ചാലിലേക്ക് വിനോദസഞ്ചാരികള്‍ എത്താതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഉണ്ടായില്ല. 

അതിരപ്പിള്ളി വെള്ളച്ചാട്ട കവാടവും പരിസരങ്ങളിലും വലിയ തോതില്‍ വെള്ളം ഉയര്‍ന്നു. ഷോളയാര്‍ ഡാം അടച്ചതിനെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും ഉയര്‍ന്നു. ചാര്‍പ്പ, വാഴച്ചാല്‍, ഇട്യായിനി ഭാഗങ്ങളിലെ റോഡില്‍ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി